തിരുവനന്തപുരം : പുതിയ ഫഹദ് ഫാസിൽ ചിത്രം മാലിക് ടെലിഗ്രാമിൽ. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ചിത്രം ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ ചിത്രം പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പാണ് പ്രചരിക്കുന്നത്.
മഹേഷ് നാരാണയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മാലിക്. നിമിഷ സജയനാണ് നായിക. ഫഹദിന് പുറമേ ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവർ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതൽമുടക്കുള്ള മാലിക് നിർമ്മിച്ചിരിക്കുന്നത്.
Comments