കൊല്ലം : സമൂഹമാദ്ധ്യമം വഴി മതസ്പർദ്ധ വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസ്. കുണ്ടയം മലങ്കാവ് സ്വദേശികളായ മുഹമ്മദ് ഇല്യാസ്, ഫൈസൽ, നംഷാദ്, നജീബ്, നജീബ് ഖാൻ, മുജീബ് റഹ്മാൻ, അബ്ദുൾ ബാസിദ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു ഇവർ വർഗ്ഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുണ്ടയം സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
Comments