ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെ റെയിൽവേ സ്‌റ്റേഷൻ; റെയിൽ പദ്ധതികളും റോബോട്ടിക് ഗ്യാലറിയും: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ ചടങ്ങ് ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെ റെയിൽവേ സ്‌റ്റേഷൻ; റെയിൽ പദ്ധതികളും റോബോട്ടിക് ഗ്യാലറിയും: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ ചടങ്ങ് ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 08:04 am IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വ ഹിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങ് നടക്കുന്നത്. തീവണ്ടി ഗതാഗത രംഗത്തെ വിവിധ പദ്ധതികളും ശാസ്ത്ര രംഗത്ത് പ്രയോജനകരമായ അക്വാട്ടിക്‌സ് ആന്റ് റോബോട്ടിക്‌സ് ഗ്യാലറിയും ഒപ്പം പ്രകൃതി ഉദ്യാനവും രാജ്യത്തിന് സമർപ്പിക്കും.

ഗുജറാത്ത് തലസ്ഥാനനഗരിയായ ഗാന്ധിനഗറിലെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനമാണ് ശ്രദ്ധനേടുന്നത്. ഒപ്പം മഹ്‌സേനാ-വറേതാ, സുരേന്ദ്രനഗർ-പിപാവാവ് എന്നീ മേഖലകളിലെ വൈദ്യുതി വൽക്കരണം നടന്ന റെയിൽപാതകളുടെ ഉദ്ഘാടനവും നടക്കും. രണ്ടു പുതിയ തീവണ്ടികളും ഇന്ന് സംസ്ഥാനത്തിന് നൽകും. ഗാന്ധിനഗർ-വാരണാസി സൂപ്പർ എക്‌സ്പ്രസ്സും ഗാന്ധിനഗർ-വറേതാ മെമു സർവ്വീസും ഇന്ന് ഓടിതുടങ്ങും.

71 കോടിരൂപ മുതൽമുടക്കിയാണ് ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്. വിമാനതാവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളാണ് സ്റ്റേഷന്റെ പ്രത്യേകത. ദിവ്യാംഗർക്കായി പ്രത്യേക യാത്രാ-വിശ്രമ സൗകര്യങ്ങളും യാത്രക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മികച്ച പ്രാഥമിക ചികിത്സാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനിൽ പാരിസ്ഥിതിക സുരക്ഷയ്‌ക്ക് മുൻഗണന നൽകിയിട്ടുണ്ട്. പരമാവധി സൗരോർജ്ജം ഉപയോഗിക്കാനും സംവിധാനമായി. സൂപ്പർ എക്‌സ്പ്രസ്സ് യാത്രക്കാർക്കായി ഫൈവ് സ്റ്റാർ ഹോട്ടൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത് ഇന്ത്യയിലെ ആദ്യ സംരംഭം എന്ന നിലയിൽ ഗുജറാത്തിന് അഭിമാനമാവുകയാണ്.

Tags: GandhinagarPM-gujrath
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies