മുംബൈ : മഹാരാഷ്ട്രയിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൽഗാവിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ചോപ്പാഡ ജില്ലയിലെ വാർദി ഗ്രാമത്തിലായിരുന്നു അപകടം ഉണ്ടായത്. പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.
ഹെലികോപ്റ്ററിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവരിൽ ഒരാൾ സ്ത്രീയാണ്.
ഉച്ചയോടെ സൈബീരിയയിലെ ടോംമ്സ് മേഖലയിൽ റഷ്യൻ വിമാനം കാണാതായിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഹെലികോപ്റ്റർ അപകടം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ വിമാനത്തിൽ 13 പേർ ഉണ്ടായിരുന്നു.
Comments