തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം ഇന്ന് വിലയിരുത്തും. മുഖ്യമന്ത്രി യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിദഗ്ധസമിതി അംഗങ്ങളും പങ്കെടുക്കും. ഇളവുകളെ സംബന്ധിച്ചുള്ള ചർച്ചകൾ, വ്യാപാര സ്ഥാപനങ്ങൾക്കുള്ള അനുമതി എന്നിവ ചർച്ചയാകും. ഇതിനിടെ ഇന്നും നാളെയുമുള്ള വാരാന്ത്യ ലോക്ഡൗണിൽ മാറ്റമില്ല.
കടകൾ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ വ്യാപാരികൾ ഉറച്ചു നിൽക്കുകയാണ്. പെരുന്നാളിന്റേയും ഓണത്തിന്റേയും കച്ചവടം നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന വ്യാപാരികളുടെ ആവശ്യവും ഇന്ന് ചർച്ചയാകും.
കൊറോണ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രധാനമന്ത്രി നേരിട്ട് മുഖ്യമന്ത്രിമാരെ അറിയിച്ചിരുന്നു. ആഗസ്റ്റ് മാസം അതീവ ജാഗ്രതവേണ്ട മാസമാണെന്ന് ഐ.സി.എം.ആർ നിർദ്ദേശവും വന്ന സാഹചര്യത്തിൽ വലിയ ഇളവുകൾക്ക് സാദ്ധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
Comments