ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള ധീര ജവാന്മാർ ഓരോ ദിനവും ഓർമ്മിക്കപ്പെടേണ്ടവരാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കേന്ദ്രമന്ത്രി ആദരവർപ്പിച്ചത്.
നവംബർ 26 ഓ, ധീരസൈനികർക്ക് ആദരാജ്ഞലി അർപ്പിക്കേണ്ട ദിനമോ അല്ല ഇന്ന്. മുംബൈ ഭീകരാക്രമണത്തിൽ ജീവനും ജീവിതവും ത്യാഗം ചെയ്ത സന്ദീപ് ഉണ്ണികൃഷ്ണനെ നമ്മുടെ ശ്വാസം പോലെ, നമ്മുടെ ജീവിതം പോലെ, എല്ലായ്പ്പോഴും ഓർക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള ധീരർ എല്ലായ്പ്പോഴും നമ്മുടെ ചിന്തകളിൽ നിറഞ്ഞു നിൽക്കണം. ഇവരുടെ കുടുംബത്തിനോട് ഓരോ ദിവസവും നാം കടപ്പെട്ടിരിക്കണം. തികഞ്ഞ അഭിമാനത്തോടെയും, മനുഷ്യത്വത്തോടെയും, കടപ്പാടോടെയും സന്ദീപ് ഉണ്ണികൃഷ്ണനെ ഓർക്കുന്നു – സ്മൃതി ഇറാനി ഫേസ്ബുക്കിൽ കുറിച്ചു.
#remember, #indianarmy എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു പോസ്റ്റ്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചിത്രവും ആരദവറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പം സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്. 2008 നവംബർ 26 നായിരുന്നു മുംബൈ താജ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്.
It’s not 26/11 , nor a day to pay homage to martyrs.. yet remember him as I do every day we live , we breathe , we…
Posted by Smriti Zubin Irani on Sunday, July 18, 2021
Comments