വയനാട് : അമ്പലവയലിൽ സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തു. പെരുമ്പാടികുന്ന് പാലഞ്ചേരി പി.സി രാജാമണി (48) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയാണ് രാജാമണിയെ വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
കടൽമാട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. ഭാര്യ സുഭദ്ര. മക്കൾ സുധന്യ, ശ്രീനാഥ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കടബാദ്ധ്യതയെ തുടർന്നുള്ള രണ്ടാമത്തെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കടബാദ്ധ്യതയെ തുടർന്ന് പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമയും ആത്മഹത്യ ചെയ്തിരുന്നു.
Comments