ന്യൂഡൽഹി : കൊറോണയുടെ രണ്ടാം തരംഗത്തെയും പിടിച്ചു കെട്ടി രാജ്യം. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 30,093 ആയി കുറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 24 മണിക്കൂറിനിടെ 45,254 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 4,06,130 കുറഞ്ഞു. ഇതുവരെ 3,03,53,710 പേരാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 374 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,14,482 ആയി. വാക്സിനേഷൻ ആരംഭിച്ചതു മുതൽ രാജ്യത്ത് ഇതുവരെ 41,18,46,401 പേർ വാക്സിൻ സ്വീകരിച്ചു.
Comments