തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ – വൈൻ പാർലറുകളുടെയും പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി സർക്കാർ. അടുത്ത ദിവസം മുതൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴു മണി വരെയാണ് പുതുക്കിയ സമയം. നിലവിൽ 11 മുതൽ ഏഴു മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്.
ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിശദീകരണം. മദ്യ വിതരണം പാഴ്സലായി മാത്രമാവും നടത്തുക. കൊറോണ വ്യാപനം രൂക്ഷമായി തുടുന്നതിനിടെ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി ഉടൻ നൽകേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
കൊറോണ കുറയാതെ നിൽക്കുമ്പോൾ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിൽ അനുഭവപ്പെടുന്ന വലിയ ക്യൂ കുറക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഹൈക്കോടതി നർദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയ ദിവസം സർക്കാരിന് രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
Comments