ആലപ്പുഴ: മുൻമന്ത്രി ജി സുധാകരനെതിരെയുള്ള അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം കമ്മീഷൻ അംഗങ്ങളായ എളമരം കരീം, എ ജെ തോമസ് എന്നിവർ ആലപ്പുഴയിലെത്തി. 25 ന് ആണ് തെളിവെടുപ്പ് തുടങ്ങുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ എത്തുകയായിരുന്നു.
അമ്പലപ്പുഴയിൽ നിന്നും പരാതി നൽകിയ പ്രവർത്തകരെ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കൃഷ്ണപിള്ള സമാരക മന്ദിരത്തിൽ വിളിച്ച് വരുത്തിയാണ് തെളിവെടുപ്പ്. മുഴുവൻ അംഗങ്ങളും കമ്മീഷനുമായി സഹകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റിൽ ആവശ്യപ്പെട്ടു.
അതേസമയം, ജി സുധാകരൻ ഇന്ന് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ വീഴ്ചകൾ സംബന്ധിച്ചുള്ള സംഘത്തിന്റെ ചോദ്യങ്ങൾക്കാകും സുധാകരൻ വിശദീകരണം നൽകുക.
Comments