ടോക്കിയോ: ഒളിംപിക്സ് ബാഡ്മിന്റണിൽ പി.വി.സിന്ധു ക്വാർട്ടറിലേക്ക് മുന്നേറി. ഡെൻ മാർക്കിന്റെ മിയാ ബ്ലിച്ച് ഫെൽറ്റിനെയാണ് സിന്ധു തകർത്തത്. ശക്തമായ മത്സരത്തെ അതിജീവിച്ചാണ് സിന്ധു 21-15, 21-13ന് ക്വാർട്ടർ ഉറപ്പിച്ചത്.
ആദ്യ സെറ്റിൽ 0-2ന് പിന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യനും റിയോവിലെ വെള്ളിമെഡൽ ജേതാവുമായ സിന്ധു മുന്നേറിയത്. 11-6ന്റെ ലീഡ് നേടിക്കൊണ്ടാണ് ആദ്യ ഗെയിം സിന്ധു 21-15ന് പിടിച്ചത്. രണ്ടാം സെറ്റിൽ തുടക്കം മുതൽ ലീഡ് പിടിച്ച ഇന്ത്യൻ താരം പകുതി സമയത്തിനുള്ളിൽ 5 പോയിന്റ് ലീഡ് നേടി. ലീഡ് നിലനിർത്തിയ സിന്ധു 21-13ന് സെറ്റും മത്സരവും കൈപ്പിടിയിലാക്കി.
ക്വാർട്ടറിൽ ലോക 12-ാം സീഡ് ദക്ഷിണ കൊറിയയുടെ ഗ്വയുൻ കിമ്മോ അല്ലെങ്കിൽ ജപ്പാന്റെ നാലാം സീഡ് അകിനേ യമാഗൂച്ചിയോയായിരിക്കും സിന്ധുവിന്റെ എതിരാളി.
Comments