'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സിൽ പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം’: അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2021, 03:01 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്‌ക്ക് പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

‘ചിത്രത്തിന്റെ കഥക്ക് ഈ സീൻ ആവശ്യമില്ല. നിർമ്മാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസിയതിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പ് നൽകണം’, എന്നാണ് പരാതിയിൽ പറയുന്നത്.

പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ ഐടി നിയമത്തിലെ മാർഗനിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നെറ്റ്ഫ്ലിക്‌സിന്റെ പരാതി പരിഹാര ഓഫീസർ രംഗം പരിശോധിക്കുകയാണ്.

പരാതി ലഭിച്ച ഉടൻ തന്നെ അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി എത്തിയിരുന്നു. ‘തുടങ്ങിക്കഴിഞ്ഞു… നെറ്റ്ഫ്‌ലിക്‌സിൽ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ ഒരു പരാതി ലഭിച്ചു.. ഇത് അവസാനമായിരിക്കും’ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയായി പങ്കുവെച്ചത്. എന്നാൽ പിന്നീട് സ്റ്റോറി പിൻവലിക്കുകയായിരുന്നു.

നാല് ഹൊറർ ചിത്രങ്ങളാണ് ഗോസ്റ്റ് സ്‌റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്. 2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തത്. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം.

Tags: anurag kashyap
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies