ഡെറാഡൂൺ: ഹിമാചൽ മേഖലകളിലെ കനത്ത മലയിടിച്ചിലും മഴയിലും പെട്ട് ഹിമാചലിൽ 221 സഞ്ചാരികൾ ഒറ്റപ്പെട്ടു പോയതായി റിപ്പോർട്ട്. ലാഹൂൽ സ്പിതി മേഖലയിലാണ് സഞ്ചാരികൾ ഒറ്റപ്പെട്ടത്. ഹിമാചൽ പ്രദേശ് നിവാസികളായ 191 പേരും പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ എന്നിവിട ങ്ങളിലെ 30 പേരുമാണ് ഹിമാലയൻ മലനിരകളിൽ ഒറ്റപ്പെട്ടത്.
സഞ്ചാരികൾ ആരും അപകടത്തിൽപെട്ടിട്ടില്ലെന്നാണ് നിഗമനം. എല്ലാവരേയും പ്രദേശത്തെ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ഉദയ്പൂരിൽ നിന്നും ഹെലികോപ്റ്റർ വഴി മനാലിയിലേക്ക് എത്തിക്കാനാണ് ശ്രമം. മനാലിയിൽ നിന്നും അടൽ തുരങ്കം വഴി എല്ലാവരേയും ജില്ലാ ആസ്ഥാനത്തേക്കും ആശുപത്രി കളിലേയ്ക്കും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡുകളെല്ലാം മലയിടിഞ്ഞ്് വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടി രിക്കുകയാണ്. നിരവിധി റോഡുകളും പാലങ്ങളും പൂർണ്ണമായും തകർന്നിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്ന് ത്രിലോക് നാഥിൽ 100 പേരും ഫുദാൻ ഗ്രാമത്തിൽ 35 പേരും കുടുങ്ങിക്കിടക്കുന്നതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു.
Comments