പത്തനംതിട്ട : സിപിഎം ലോക്കൽ സെക്രട്ടറി അശ്ലീല ചുവയോടെ സംസാരിച്ചതായി വനവാസി യുവതിയുടെ പരാതി. കൊല്ലമുള്ള സിപിഎം ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ വെച്ചുച്ചിറ പോലീസ് യുവതിയുടെ മൊഴിയെടുക്കും.
ഫോണിലൂടെയാണ് ജോജി യുവതിയോട് മോശമായി സംസാരിച്ചത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി. ഇവരുടെ ഭർത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. ഇതു മുതലെടുത്താണ് ജോജി യുവതിയെ ശല്യം ചെയ്തിരുന്നത്.
ഇതിനെതിരെ നിരവധി തവണ യുവതി താക്കീത് നൽകിയെങ്കിലും ജോജി ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ശല്യം അസഹനീയമായതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഇയാളുമായുള്ള ഫോൺ സംഭാഷണവും യുവതി പരാതിയ്‌ക്കൊപ്പം പോലീസിന് നൽകിയിട്ടുണ്ട്.
Comments