മുംബൈ : സഹോദരിമാരായ രണ്ട് യുവതികളെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നവി മുംബൈയിലെ എയ്റോളിലാണ് സംഭവം. സഹോരദിമാരായ ലക്ഷ്മി പന്താരി (33) സ്നേഹ പന്താരി (26) എന്നിവരാണ് മരിച്ചത്. ജീർണ്ണിച്ച് ദുർഗന്ധം വമിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
യുവതികളുടെ ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സഹോദരിമാർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു. വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുത്താണ് ഇരുവരും കഴിഞ്ഞുപോന്നത്. അയൽക്കാരുമായി അടുപ്പത്തിലല്ലായിരുന്ന സഹോദരിമാരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി കണ്ടതെന്ന് സമീപവാസികൾ പറഞ്ഞു.
ഇവരുടെ മാതാവ് നേരത്തെ ജീവനൊടുക്കിയിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് പിതാവും മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments