കണ്ണൂർ : വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്.
കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ പക്കൽ നിന്നും 567 ഗ്രാം സ്വർണം കണ്ടെടുത്തു. ഇതിന് വിപണിയിൽ 20 ലക്ഷത്തോളം രൂപ ചിലവു വരും.
കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments