ന്യൂഡല്‍ഹി: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തില്‍. ജൂലൈ 30ന് അവസാനിച്ച ആഴ്ചയില്‍ 942.7 കോടി ഡോളര്‍ വര്‍ദ്ധിച്ചതോടെ 62,057.6 കോടി ഡോളറായി വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു. നിലവിലെ വിനിമയമൂല്യം അനുസരിച്ച് ഏകദേശം 46.23 ലക്ഷം കോടി രൂപ വരുമിത്. വിദേശ കറന്‍സി ആസ്തികളിലുണ്ടായ വര്‍ധനവാണ് കരുതല്‍ ശേഖരം ഉയര്‍ത്തിയതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്വര്‍ണ കരുതല്‍, സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റുകള്‍, വിദേശകറന്‍സികള്‍, റിസര്‍വ് ട്രാഞ്ച് പൊസിഷന്‍ തുങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ കരുതല്‍ വിദേശനാണ്യം.















