തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ ജീവിത രീതി പരിഷ്കരിക്കാൻ സർക്കാരിന് ശുപർശ നൽകി ജയിൽ വകുപ്പ്. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ശുപാർശ ചെയ്തിട്ടുണ്ട്. തടവുകാർക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ ഒരുക്കണമെന്ന് ശുപാർശയിൽ ജയിൽ വകുപ്പ് ആവശ്യപ്പെടുന്നു.
ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. കൂടുതൽ ജയിലുകൾ ആരംഭിക്കണം. തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണമെന്നും ശുപാർശയിലുണ്ട്. വിഷൻ 2030 എന്ന പേരിലാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും അനുമതി ലഭിച്ചാൽ പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.
ജയിലിലെ തടവുകാർക്ക് വസ്ത്രത്തിൽ കാലികമായ പരിഷ്കരണം ആവശ്യമാണ്. നിലവിൽ കട്ടിൽ സൗകര്യമില്ല, എല്ലാ തടവുകാർക്കും കട്ടിൽ സൗകര്യം ഒരുക്കണം. അതോടൊപ്പം ബെഡ് ഷീറ്റ്, തലയണ, കൊതുകുവല, പുതപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, ഷേവിംഗ് കിറ്റ് എന്നിവയും നൽകണം. ഏറ്റവും കുറഞ്ഞ ഇത്തരം ജീവിത സാഹചര്യമെങ്കിലും തടവുകാർക്ക് ഉറപ്പുവരുത്തണമെന്നാണ് ജയിൽ വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.
Comments