കിറ്റെക്‌സിന് പിന്നാലെ നാഷണൽ പെയിന്റ്‌സും കേരളം വിടുന്നു; പിൻമാറ്റം സിഐടിയു സമരത്തിൽ പൊറുതിമുട്ടി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റെക്‌സിന് പിന്നാലെ നാഷണൽ പെയിന്റ്‌സും കേരളം വിടുന്നു; പിൻമാറ്റം സിഐടിയു സമരത്തിൽ പൊറുതിമുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 11:12 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന് പിന്നാലെ വർഷങ്ങളുടെ ബിസിനസ് പാരമ്പര്യമുളള നാഷണൽ പെയിന്റ്‌സും കേരളം വിടുന്നു. കമ്പനിയുടെ അങ്കമാലിയിലെ സായെഗ് പെയിന്റ് ഫാക്ടറീസിൽ സിഐടിയു നടത്തുന്ന സമരത്തിൽ പൊറുതിമുട്ടിയാണ് പിൻമാറ്റം.

ഫെബ്രുവരി 22 മുതൽ ശമ്പളവർദ്ധനവിനായി സിഐടിയു നേതൃത്വത്തിലുളള ഫാക്ടറിയിലെ തൊഴിലാളി യൂണിയൻ സമരത്തിലായിരുന്നു. ജോലിക്ക് കയറാൻ തയാറായ തൊഴിലാളികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. 22 ദിവസം ഫാക്ടറി അടച്ചിടേണ്ട സ്ഥിതിയിലും എത്തി. വെറും 14 അംഗങ്ങൾ മാത്രമുള്ള യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം.

സമരത്തിനൊടുവിൽ പാർട്ടി ജില്ലാ നേതൃത്വത്തെ ഇടപെടുത്തി നടത്തിയ ചർച്ചയിൽ കൊറോണ പ്രതിസന്ധി പോലും കണക്കിലെടുക്കാതെ നഷ്ടത്തിലോടുന്ന കമ്പനി ലോങ് ടേം വേജ് സെറ്റിൽമെന്റിന്റെ ഭാഗമായി അടുത്ത മൂന്നുവർഷം കൊണ്ട് 42 ശതമാനം ശമ്പളവർദ്ധന നൽകാമെന്നു സമ്മതിച്ചു. എന്നാൽ ലേബർ ഓഫീസറുടെ മുന്നിൽ കരാർ ഒപ്പിടാൻ വന്ന നേതൃത്വം നിയമപരമായി പ്രൊവിഡന്റ് ഫണ്ടിൽ കമ്പനി അടയ്‌ക്കേണ്ട തുക തൊഴിലാളികളുടെ കയ്യിൽ കൊടുക്കണമെന്ന വിചിത്രവാദം മുന്നോട്ടുവെച്ചു.

സമരകാലത്ത് ഗുണ്ടായിസം കാണിച്ച തൊഴിലാളിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ കമ്പനിയുടെ ജനറൽ മാനേജരെ ഘെരാവോ ചെയ്തു. തുടർച്ചയായുളള ഇത്തരം നീക്കങ്ങളിൽ മനസു മടുത്താണ് കേരളത്തിൽ നിന്ന് വിട്ടുപോകാൻ കമ്പനി ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെയാണ് മാറാൻ നീക്കം നടത്തുന്നത്.

നേരത്തെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പകപോക്കൽ നീക്കങ്ങളിൽ മടുത്താണ് കിറ്റെക്‌സ് ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറിയത്. കേരളത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അതേ പ്രൊജക്ടിനായി തെലങ്കാന കിറ്റെക്‌സിനെ സമീപിക്കുകയും അവിടെ നിക്ഷേപം നടത്താൻ ധാരണയാകുകയും ചെയ്തിരുന്നു. 35000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം നഷ്ടമായത്. ഇതിന് പിന്നാലെയാണ് നാഷണൽ പെയിന്റ്‌സിന്റെയും നീക്കം.

Tags: CITU Strike
ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies