ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താനിൽ ദേശീയ പതാക വിൽക്കുന്ന കേന്ദ്രത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിൽപ്പന കേന്ദ്രത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്താൻ ലിബറേഷൻ ആർമിയാണ് സംഭവത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിൽ ആഗസ്റ്റ് 14 നാണ് സ്വാതന്ത്ര്യദിനം. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പതാക വിൽപ്പന കേന്ദ്രം തുറന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ബലൂചിസ്താനിൽ ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ ആഴ്ച പോലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താൻ ആർമിയാണ് ആക്രണം നടത്തിയത്.
Comments