ഷില്ലോംഗ് : മേഘാലയയിൽ ഭീകരാക്രമണം. ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു സംഭവം.
ഐഇഡി ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ഐഇഡി സ്ഫോടനത്തിൽ വ്യാപാര കേന്ദ്രത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കറ്റവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടന സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്.
Comments