ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ബന്ദിപ്പോരയിലെ വനമേഖലയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന താവളമാണ് സുരക്ഷാ സേന തകർത്തത്.
ബന്ദിപ്പോര പോലീസ് ആണ് ഈ വിവരം അറിയിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് ഒളിത്താവളം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, കൈത്തോക്കുകൾ എന്നിവയാണ് കണ്ടെടുത്തത്.
പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഭീകരർക്കായി തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഉൾവനത്തിലേക്ക് പോയിരിക്കാമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിടിച്ച ആയുധങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
Comments