ന്യൂഡൽഹി ; സംവരണ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. ഒ. ബി. സി സംവരണപട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതാണ് ഭേദഗതി. പ്രതിപക്ഷ പാർട്ടികളും ബില്ലിനെ അനുകൂലിച്ചു.
ഇന്നലെ ലോക്‌സഭയിലും ബിൽ പാസായിരുന്നു. പെഗസസ് വിഷയത്തെച്ചൊല്ലി കഴിഞ്ഞദിവസങ്ങളിൽ ബഹളംവെച്ച പ്രതിപക്ഷ പാർട്ടികൾ ബില്ല് പാസാക്കുന്നതിൽ സഹകരിച്ചു. ഇനി രാഷ്‌ട്രപതി ഒപ്പ് വെക്കുന്നതോടെ ബിൽ നിയമമാകും. 50% സംവരണ പരിധി എടുത്ത് കളയണമെന്ന് ചില പ്രതിപക്ഷ കക്ഷികൾ ചർച്ചയിൽ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തുനിന്നും മന്ത്രി ധർമേന്ദ്ര പ്രധാൻ, ബി. ജെ.പി അംഗം അമർ പട്‌നായിക് എന്നിവർ സംസാരിച്ചു. പ്രതിപക്ഷ നിരയിൽ നിന്ന് രാം ഗോപാൽ വർമ്മ (സമാജ്‌വാദി പാർട്ടി), മനോജ് കുമാർ ഝാ (ആർ. ജെ. ഡി), വന്ദന ചവാൻ (എൻ. സി. പി), സഞയ്‌സിംഗ് (എ. എ.പി), രാജ്മണി (കോൺഗ്രസ്) എന്നിവർ സംസാരിച്ചു.
Comments