ചണ്ഡിഗഡ്: ഓഫ്ലൈൻ ക്ലാസുകൾ പുനരാരഭിച്ച് പഞ്ചാബിലെ സ്‌കൂളുകൾ വീണ്ടും കൊറോണ ഭീതിയിൽ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 33 കുട്ടികൾക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് പഞ്ചാബിലെ സ്‌കൂളുകൾ വീണ്ടും തുറന്നത്.
21,200 പരിശോധനകളാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളിൽ നടത്തിയത്. ഇതിലാണ് 33 കുട്ടികൾക്ക് രോഗബാധ സ്ഥിതീകരിച്ചത്. പഞ്ചാബ് ചീഫ് സെക്രട്ടറി വിനി മഹാജന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് സ്‌കൂളുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. സ്‌കൂളുകളിൽ ദിവസേന കുറഞ്ഞത് 10,000 ആർടി-പിസിആർ പരിശോധനകളെങ്കിലും നടത്താനാണ് നിർദ്ദേശം.
പഞ്ചാബിനു പുറമേ, അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും ഹിമാചൽ പ്രദേശിലും സ്‌കൂളുകൾ കഴിഞ്ഞ ആഴ്ചയിൽ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. ഇവിടെയും നിരവധി വിദ്യാർത്ഥികളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹരിയാനയിൽ ജൂലൈ 16 ന് 9 മുതൽ 12 വരെയുളള ക്ലാസുകൾ ആരംഭിച്ചിരുന്നു. പഞ്ചാബിൽ പ്രീ -നഴ്‌സറി മുതൽ 12ാം ക്ലാസ് വരെയുളളവർക്കാണ് ക്ലാസുകൾ തുടങ്ങിയത്. ഹിമാചൽ പ്രദേശിൽ 9 മുതൽ 12 വരെയുളള ക്ലാസുകൾ ആരംഭിച്ചെങ്കിലും കൊറോണ വ്യാപനം കൂടിയ സാഹചര്യത്തിൽ അടച്ചിട്ടു.
Comments