ലോകം ഇന്ന് ഇന്ത്യയുടെ അത്ഭുതത്തെ നോക്കിക്കാണുന്നു; സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ഇന്ന് ഇന്ത്യയുടെ അത്ഭുതത്തെ നോക്കിക്കാണുന്നു; സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 08:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : നിരവധി പാരമ്പര്യങ്ങളുടെ ഉറവിടമായ ഇന്ത്യയുടെ അത്ഭുതങ്ങളെ ലോകം ഇന്ന് ഉറ്റുനോക്കുകയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നിരവധി തലമുറകളിലെ ധീര നേതാക്കളുടെപോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ ദിവസം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഓരോ പൗരനും ആശംസകൾ നേരുന്നതായി അദ്ദേഹം അറിയിച്ചു.

സ്വാതന്ത്ര്യ ദിനം എന്നത് ഓരോ ഇന്ത്യക്കാരനും ഒരു ഉത്സവമാണ്. ‘ആസാദി കാ അമൃത മഹോത്സവ്’ എന്ന പേരിലാണ് ഈ സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുന്നത്. തലമുറകളോളം പോരാടിയ ധീര നേതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ ദിവസം. ഇന്ന് നാം ഓരോരുത്തരും ഭയം കൂടാതെ ജിവിക്കുന്നതിന് കാരണം അവരാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി ജീവൻ നൽകിയ ധീര ബലിദാനികളെ ബഹുമാനപൂർവ്വം പ്രണമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടിഷുകാരുടെ കോളനിവത്കരണത്തിൽ നിന്നും രക്ഷ നേടാനും പുതിയ ഒരു രാജ്യം കെട്ടിപ്പടുക്കാനും മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളാണ് നമ്മെ മുന്നിൽ നിന്ന് നയിച്ചത്. അവരെ നാം ഇന്നും മാതൃകയായി കാണുന്നു. മറ്റ് വിദേശ രാജ്യങ്ങളെപ്പോലെ തന്നെ നമ്മുടെ രാജ്യത്തിനും ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ അനീതിയും അസമത്വവും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനായി നാം തെരഞ്ഞെടുത്ത പാത മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വ്യത്യസ്ഥമാക്കി. സത്യത്തിന്റെയും അഹിംസയുടേയും പാതയിലൂടെ നമ്മെ നയിച്ച മഹാത്മാ ഗാന്ധി പിന്നീട് എല്ലാവർക്കും മാതൃകയായി. രാജ്യത്തിന്റെ ധർമ്മവും ഇന്ത്യൻ പൗരന്മാരുടെ അന്തസ്സും തിരികെ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത് എന്നും രാഷ്‌ട്രപതി പറഞ്ഞു.

കഴിഞ്ഞ 75 വർഷത്തെ സ്വാതന്ത്ര ഇന്ത്യയിലേക്ക് നാം തിരിഞ്ഞ് നോക്കുമ്പോൾ ഓരോ നിമിഷവും അഭിമാനിക്കാനുള്ള കാരണങ്ങളാണ് ലഭിക്കുന്നത്. സമാധാനവും സുസ്ഥിരവുമായ ചുവടുകൾ വേഗത്തിലുള്ള മുന്നേറ്റങ്ങളെക്കാൾ അഭികാമ്യമാണെന്ന് മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചു. വിവിധ പാരമ്പര്യങ്ങളുടെ ഉറവിടമായ ഇന്ത്യയുടെ അത്ഭുതത്തെ ലോകം ഇന്ന് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. കൊറോണ സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളേയും രാഷ്‌ട്രപതി അഭിനന്ദിച്ചു. ടോക്കിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ramnath kovind
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies