ഭുവനേശ്വർ : കമ്യൂണിസ്റ്റ് ഭീകര മേഖലയിൽ ത്രിവർണ പതാക ഉയർത്തി ബിഎസ്എഫ്. മാൽക്കംഗരിയിലെ മൊഹുപ്ദാറിലായിരുന്നു സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പതാക ഉയർത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ പതാക ഉയരുന്നത്.
മാൽക്കംഗിരി ജില്ലാ ആസ്ഥാനത്തു നിന്നും 90 കിലോ മീറ്റർ മാറിയാണ് പ്രദേശം സ്ഥിതിചെയ്യുന്നത്. കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾ നിത്യസംഭവമായ ഇവിടെ മേയ് 28 മുതൽ സുരക്ഷാ സേന കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. സേനയുടെ നേതൃത്വത്തിൽ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
നിരവധി കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളാണ് മൊഹുപ്ദാറിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ആക്രമണത്തിൽ സ്കൂൾ കെട്ടിടവും, പഞ്ചായത്ത് കെട്ടിടവും ഉൾപ്പെടെ ഭീകരർ തകർത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനും ഭീകരർ സ്ഫോടനത്തിൽ തകർത്തിരുന്നു.
Comments