വിജയവാഡ: ലോക്ഡൗണിന് ശേഷം കൊറോണ മാനദണ്ഡം പാലിച്ച് ക്ലാസുകൾ പുനരാരംഭിച്ച് ആന്ധ്ര സർക്കാർ. ഇന്ന് മുതലാണ് ക്ലാസുകൾ തുടങ്ങിയത്. 13 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് ക്ലാസുകൾ ആരംഭിച്ചത്.
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും സീനിയർ ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്കും മാത്രമാണ് ക്ലാസുകൾ നടക്കുക. ക്ലാസുകൾ ബാച്ചുകളായി വിഭജിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും നടത്തുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) അനുസരിച്ച് സ്‌കൂളുകളിലെ അധികാരികളും പാലിക്കേണ്ട പൊതു നിർദ്ദേശങ്ങളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
രാവിലെ അസംബ്ലി, ഗെയിമുകൾ, ഗ്രൂപ്പ് വർക്ക് എന്നിവ നിർത്തലാക്കി. ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്കിടയിൽ ഒന്നിടവിട്ട സീറ്റുകളിൽ ആറടി അകലംപാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഓരോ വിഭാഗത്തിലും 20 വിദ്യാർത്ഥികളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. വിദ്യാർത്ഥികൾ എപ്പോഴും മാസ്‌ക് ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലം പാലിക്കുകയും വേണം. സ്‌കൂളികളിൽ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം. രോഗലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവരെ അധികൃതർ തിരിച്ചയ്‌ക്കണം. ഇടയ്‌ക്കിടെ ക്ലാസ്‌റൂമുകൾ അണുവിമുക്തമാക്കണം. ഒന്നിലധികം അസുഖങ്ങൾ ഉളള വിദ്യാർത്ഥികളെ ക്ലാസ്‌റൂമിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശിച്ചു.
വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വികരിച്ചിട്ടില്ലെന്നും സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി സർക്കാർ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു.
Comments