തൃശ്ശൂർ : ഭർതൃഗൃഹത്തിൽ ചെറുതുരുത്തി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് എടുത്തു. പാലക്കാട് തിരുമിറ്റക്കോട് സ്വദേശി ശിവരാജിനും കുടുംബാംഗങ്ങൾക്കെതിരെയുമാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
ചെറുതുരുത്തി പുതുശേരി സ്വദേശിനി കൃഷ്ണപ്രഭയാണ് ശിവരാജിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശിവരാജിന്റെ കുടുംബാംഗങ്ങൾ സത്രീധനം ആവശ്യപ്പെട്ട് കൃഷ്ണപ്രഭയെ പീഡിപ്പിച്ചിരുന്നതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെറുതുരുത്തി പോലീസിൽ പരാതി നൽകിയത്.
മൂന്ന് വർഷം മുൻപായിരുന്നു ശിവരാജുമായുള്ള കൃഷ്ണപ്രഭയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷം ഇതുവരെ കൃഷ്ണപ്രഭ സ്വന്തം വീട്ടിലേക്ക് വന്നിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം കൃഷ്ണപ്രഭ വീട്ടിലേക്ക് വിളിച്ച് കരഞ്ഞെന്ന് അമ്മ രാധ പറഞ്ഞു.
Comments