മുംബൈ: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ പഠനം മുടങ്ങിയേക്കാവുന്ന ഐഐടിയിലെ അഫ്ഗാൻ വിദ്യാർത്ഥികൾക്ക് സഹായവുമായി ബോംബൈ ഐഐടി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 11 വിദ്യാർത്ഥികൾക്ക് ക്യാമ്പസിലെ ഹോസ്റ്റലിൽ താമസസൗകര്യവും പഠനത്തിനുള്ള സ്കോളർഷിപ്പും നൽകുമെന്നാണ് പ്രഖ്യാപനം.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇനി പഠനം തുടരാൻ കഴിയുന്നില്ലെങ്കിൽ പ്രത്യേക പരിഗണ നൽകി വിദ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകുമെന്ന് ബോംബൈ ഐഐടി ഡയറക്ടർ സുഭാശിഷ് ചൗധരി പറഞ്ഞു. ബോംബൈ ഐഐടിയിലെ മൊത്തം 11 അഫാഗാൻ വിദ്യാർത്ഥികളിൽ 9 പേർ കൊറോണ മഹാമാരി കാരണം ജന്മനാട്ടിലേക്ക് പോയിരുന്നു. ഇവർ ഓൺലൈനായിട്ടാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. ബാക്കിയുള്ള രണ്ട് വിദ്യാർത്ഥികൾ ബോംബൈ ഐഐടിയിൽ താമസിച്ച് പഠിക്കുകയാണ് ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിത്വത്തിലാവാൻ ആഗ്രഹിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്ത് അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുമ്പോൾ അവരുടെ രാഷ്ട്ര പുനനിർമ്മാണത്തിന് സംഭാവന നൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ സഹായിക്കുമെന്നും ഐഐടി ഡയറക്ടർ സുഭാശിഷ് ചൗധരി കൂട്ടിചേർത്തു.
Comments