ന്യൂഡൽഹി: ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന് ഓല. ഇന്ത്യയിൽ ആദ്യമായി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചതിനു പിന്നാലെ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങുകയാണ് ഓല. രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. കാറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ കമ്പനി അധികൃതർ തയ്യാറായില്ല.
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ഓല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയടക്കമുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഓല എസ് 1 എന്ന ഈ സ്‌കൂട്ടറിന് 99,999 രൂപ മുതലാണ് വില കണക്കാക്കിയിരിക്കുന്നത്.ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണമായിരുന്നു ജനങ്ങളിൽ നിന്നുണ്ടായത്. 499 രൂപകൊടുത്ത് സ്‌കൂട്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി നേരത്തെ തന്നെ ഒരുക്കിയിരുന്നു. ആവേശത്തോടെയായിരുന്നു വാഹനപ്രേമികൾ ഇത് ഏറ്റെടുത്തത്. ബുക്കിങ്ങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ്ങുകളായിരുന്നു സ്‌കൂട്ടർ നേടിയത്. ഈ സ്വീകാര്യത മറ്റ് വാഹന നിർമ്മാതാക്കളിൽ ഏറെ ആശ്ചര്യം ഉണ്ടാക്കിയിരുന്നു.
Comments