മലപ്പുറം : മങ്കടയിൽ 15 കാരന് അബദ്ധത്തിൽ വെടിയേറ്റു. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കടന്നമണ്ണ പങ്ങിണിക്കാടൻ സ്വദേശി ജാഫറലി (46), ഉസ്മാൻ (47) എന്നിവരാണ് അറസ്റ്റിലായത്.
പിതാവ് ഉസ്മാനിൽ നിന്നാണ് കുട്ടിയ്ക്ക് വെടിയേറ്റത്. തിങ്കളാഴ്ച രാവിലെ കുരങ്ങൻചോലയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നായാട്ടിനിടെയാണ് കുട്ടിയ്ക്ക് പിതാവിൽ നിന്നും വെടിയേറ്റത് എന്നാണ് പോലീസ് നിഗമനം.
സംഭവത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും, അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം അനുവദിച്ചു.
Comments