ന്യൂഡൽഹി : അക്രമത്തിലൂടെ അഫ്ഗാനിസ്താനിൽ ആധിപത്യം ഉറപ്പിച്ച താലിബാൻ ഭീകരരെ പ്രശംസിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ് ദേശീയ അംഗം സജ്ജാദ് നൊമാനി. താലിബാനെ നമിക്കുന്നുവെന്ന് നൊമാനി പ്രതികരിച്ചു. അഫ്ഗാനിൽ താലിബാൻ നിയമ പരിഷ്കാരങ്ങൾ നടത്തുന്നതിനിടെയാണ് നേതാവിന്റെ പ്രതികരണം.
ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു സജ്ജദ് താലിബാൻ അനുകൂല പരാമർശം നടത്തിയത്. ഈ ഹിന്ദി മുസ്ലീം നിങ്ങളെ നമിക്കുന്നുവെന്നായിരുന്നു പരാമർശം. നേരത്തെ സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർഖും താലിബാനെ പിന്തുണച്ച് സംസാരിച്ചിരുന്നു.
സംഭവത്തിൽ സജ്ജദിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ എന്നാണ് സജ്ജദ് സ്വയം അവകാശപ്പെടുന്നത്.
Comments