ചെന്നൈ : നാവിക സേന ആസ്ഥാനത്തും, അനുബന്ധ മേഖലകളിലും ഡ്രോണുകൾ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി നാവിക സേന. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് നടപടി. ആസ്ഥാനത്തിന്റെയും, നാവിക സേനയുടെ മറ്റ് മേഖലകളുടെയും മൂന്ന് കിലോ മീറ്റർ പരിധിയിൽ ഡ്രോണുകളോ, ആളില്ലാ വിമാനങ്ങളോ പറത്തരുതെന്നാണ് നിർദ്ദേശം.
ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ് ഉണ്ട്. ഉത്തരവ് മറികടന്ന് നാവിക സേനയുടെ മേഖലകളിൽ പ്രവേശിക്കുന്ന ഡ്രോണുകളും, ആളില്ലാ വിമാനങ്ങളും പിടിച്ചെടുക്കുകയോ, നശിപ്പിക്കുകയോ ചെയ്യും. എന്നാൽ അടിയന്തിര സാഹചര്യത്തിൽ ഡ്രോണുകളുടെ ഉപയോഗത്താനായി അനുമതി തേടാമെന്നും നാവിക സേന പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഡ്രോണുകളുടെ ഉപയോഗത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെയോ, ഡിജിസിഎയുടേയോ അനുമതി തേടാം. അനുമതിയുടെ പകർപ്പ് തമിഴ്നാട്ടിലെയും, പുതുച്ചേരിയിലെയും നാവിക ആസ്ഥാനങ്ങളിൽ സമർപ്പിക്കാമെന്നും നാവിക സേനയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
Comments