കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈനിക പിന്മാറ്റം ഉടൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൈനിക പിന്മാറ്റം ആഗസ്റ്റ് 31 ന് പൂർണ്ണമാവില്ലെന്നും യു.എസ് പ്രസിഡന്റ്.അമേരിക്കൻ പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ബൈഡന്റെ ഈ നീക്കം. രണ്ട് പതിറ്റാണ്ടിനു ശേഷം യു എസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാനൊരുങ്ങിയത് ഏറെ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ ആശങ്കജനകമായ സാഹചര്യത്തിൽ യു.എസ് സൈന്യത്തിന്റെ പെട്ടെന്നുള്ള പിൻമാറ്റ ശ്രമം ആളുകളിൽ ഏറെ പരിഭ്രാന്ത്രി പടർത്തിയിരുന്നു.ദിവസങ്ങൾക്ക് മുൻപാണ് നൂറിൽ കുറയാത്ത സൈനികരേയും സൈനിക ഉപകരണങ്ങളേയും വഹിച്ച് സൈനിക വിമാനം അഫ്ഗാനിസ്ഥാനിൽ നിന്ന് പോയത്. അമേരിക്കൻ സൈനിക നടപടിക്ക് കാരണമായി പറയപ്പെടുന്ന സായുധാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സെപ്റ്റംബർ 11നകം മുഴുവൻ യുഎസ് സൈനികരേയും പിൻവലിക്കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ മുൻപ് പറഞ്ഞിരുന്നത്.അഫ്ഗാനിൽ കുടുങ്ങിയ അമേരിക്കൻ പൗരന്മാർക്ക് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. അതേ സമയം പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കാബൂളിന് പുറത്തേക്ക് പോയി പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരിമിതിയുണ്ടെന്നും അദേഹം അറിയിച്ചു.
Comments