എട്ട് ഏക്കറില്‍ വളരുന്നത് 2000 ഇനം സസ്യങ്ങള്‍; പാഴ്ഭൂമിയെ പച്ചപ്പാക്കി കൊച്ചു മിടുക്കര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ട് ഏക്കറില്‍ വളരുന്നത് 2000 ഇനം സസ്യങ്ങള്‍; പാഴ്ഭൂമിയെ പച്ചപ്പാക്കി കൊച്ചു മിടുക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 08:53 pm IST
FacebookTwitterWhatsAppTelegram

മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി പാഴ്ഭൂമി പച്ചപ്പായി മാറി. കര്‍ണാടകയിലെ കൊപ്പള ജില്ലയിലെ ലിങ്കനബുന്ധി എന്ന കൊച്ചുഗ്രാമത്തിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം എട്ട് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ ക്യാംപസ് അവിടെ താമസിച്ചു പഠിക്കുന്ന 250 വിദ്യാര്‍ത്ഥികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ മാറിയത്. ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ഇതിന്റെ തുടക്കം.

സ്‌കൂളിലെ 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൂന്തോട്ട നിര്‍മ്മാണത്തില്‍ കാര്യമായി ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി അവരുടെ അധ്യാപകരും കൂടെയുണ്ടായിരുന്നു. മണ്ണ് കിളയ്‌ക്കുന്നത് മുതല്‍ ഏത് ചെടികള്‍ തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ വരെ മുന്‍പന്തിയില്‍ നിന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

ഏകദേശം 2000ല്‍ പരം വരുന്ന ചെടികളും മരങ്ങളും ഈ തോട്ടത്തിലുണ്ട്. കൂടാതെ സ്‌കൂള്‍ അധികൃതര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ സമീപിച്ചതിന്റെ ഫലമായി ക്യാംപസിനകത്ത് തന്നെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയും താല്‍പര്യവും കണ്ട് നാട്ടുകാരായ യുവാക്കളും അവരോടൊപ്പം ചേര്‍ന്നതോടെ പദ്ധതി വിജയിക്കുകയായിരുന്നു. ഇതിന്റെ ഫലമെന്നോണം എട്ട് ഏക്കര്‍ പാഴ്ഭൂമി ഇന്ന് പച്ചപ്പുള്ള ഭൂമിയായി മാറി.മാങ്ങ, ചെറി, പുളി, ചക്ക, പഴം, പപ്പായ, കോട്ടണ്‍, ജാമൂന്‍, ഫിക്കസ്, പാം തുടങ്ങി നിരവധി സസ്യ, പഴ വര്‍ഗങ്ങളാണ് ഈ സ്‌കൂള്‍ തോട്ടത്തില്‍ വിളയിക്കുന്നത്.

”ആദ്യ ദിവസം മുതല്‍ അവര്‍ തന്നെ നട്ടുവളര്‍ത്തിയത് കൊണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടത്തെ സസ്യങ്ങളോട് ഏറെ വൈകാരിമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നു. കുട്ടികള്‍ക്ക് ആഗോള താപനത്തെ കുറിച്ചും, ജല സംരക്ഷണത്തെ കുറിച്ചും, മരങ്ങളും സസ്യങ്ങളും വളര്‍ത്താനുള്ള ആളുകളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും അവബോധം നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതിയത്. കൊറോണ കാരണം ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുന്നില്ലെങ്കിലും ഈ തോട്ടങ്ങളെ ഞങ്ങള്‍ നന്നായി പരിപാലിക്കുന്നുണ്ടെന്നും ചെടികള്‍ വളര്‍ന്നത് കണ്ട് അവര്‍ക്ക് വളരെ സന്തോഷമാകുമെന്നും മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശരണപ്പ കര്‍ജാഗി പറഞ്ഞു.

Tags: studentskarnataka school
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies