മലപ്പുറം : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യമായി എത്തിച്ച കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
74 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതിന് പുറമേ 37,000 രൂപയും കണ്ടെടുത്തു.
മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യുറോയും, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
വിൽപ്പനയ്‌ക്കായി അയൽ സംസ്ഥാനത്ത് നിന്നും എത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച പണമാകാം പിടിച്ചെടുത്തതെന്നും സംശയിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്കായി ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
പരിശോധനയിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ നിഗീഷ് , മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ജിനീഷ്, മലപ്പുറം ഐ ബി ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖ്, എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡ് അംഗം അസി: എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, ഐ ബി പ്രിവന്റീവ് ഓഫീസർ സൂരജ് വി കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആസിഫ് ഇഖ്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സതീഷ്, സുബാഷ്, ഷബീറലി, ഷംനാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ എന്നിവർ പങ്കെടുത്തു.
















Comments