വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നു; പരാമർശത്തിൽ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി

Published by
Janam Web Desk

കോഴിക്കോട് : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നുവെന്ന പരാമർശത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനാണ് ജമാഅത്തെ ഇസ്ലാമി പരാതി നൽകിയിരിക്കുന്നത്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പരാമർശം മതസ്പർദ്ധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മതസമൂഹങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. അബ്ദുള്ളക്കുട്ടിയുടേത് വ്യാജവും, വസ്തുതാ വിരുദ്ധവുമായ പ്രസ്താവനയാണെന്നും പരാതിയിൽ പറയുന്നു. മതവൈര്യം വളർത്തുന്ന പരാമർശത്തിൽ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയ്‌ക്കെതിരായ അബ്ദുള്ളക്കുട്ടിയുടെ പരാമർശം. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നുവെന്നും മലബാർ കലാപം ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും അബ്ദുള്ളകുട്ടി പറഞ്ഞിരുന്നു.

Share
Leave a Comment