ഉത്തരാഖണ്ഡിൽ മഴയ്ക്ക് ശമനമില്ല; കനത്ത മഴയിൽ പാലം തകർന്നു; നദിയിലേക്ക് പതിച്ച് വാഹനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ മഴയ്‌ക്ക് ശമനമില്ല; കനത്ത മഴയിൽ പാലം തകർന്നു; നദിയിലേക്ക് പതിച്ച് വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 04:39 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-റിഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-റിഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Uttarakhand: Rescue and deep diving teams of State Disaster Response Force (SDRF) have reached the site where parts of a bridge collapsed on Dehradun-Rishikesh Highway in Ranipokhari earlier today. SDRF has started its rescue and relief operation pic.twitter.com/JzI4vrtXe4

— ANI (@ANI) August 27, 2021

കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി.

തപോവൻ മുതൽ മലേത വരെയുള്ള ദേശീയപാതയും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ അടച്ചു. മഴ ശാന്തമാകുന്നത് വരെ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ നിർദേശമുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29 വരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കഴിഞ്ഞ ദിവസം പൗരി ജില്ലയിൽ മലയിടുക്കിലേക്ക് കാർ വീണ് രണ്ട് ഡൽഹി സ്വദേശികൾ മരിച്ചിരുന്നു. ലാൻസ്ഡൗണിനും ജയ്ഹരിഖാലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ആഴത്തിലുള്ള മലയിടുക്കിലേക്കാണ് കാർ പതിച്ചത്. സംഭവത്തിൽ ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

Tags: Uttarakhand heavy rain
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies