കാബൂൾ: പഞ്ചശിറിൽ ഇന്റർനെറ്റ് സൗകര്യം താലിബാൻ വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ.മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ ട്വിറ്ററിൽ സന്ദേശങ്ങൾ പങ്കുവെയ്‌ക്കുന്നത് തടസ്സപ്പടുത്താനാണ് പുതിയനീക്കം.പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണഘടന പ്രകാരം താനാണ് അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് നേരത്തെ അമറുള്ള രംഗത്തെത്തിയിരുന്നു. അമറുള്ള താലിബാൻ വിരുദ്ധ നേതാവ് അഹമ്മദ് മസൂദുമായി ചേർന്ന് താലിബാൻ വിരുദ്ധ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചത്.
താലിബാനെതിരെ നയിക്കുന്ന പോരാട്ടം പശ്ചശിർ മേഖലയ്‌ക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാനിസ്ഥാൻകാർക്ക് വേണ്ടിയുള്ളതാണെന്നും നേരത്തെ താലിബാൻ വിരുദ്ധ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞിരുന്നു. സോവിയറ്റ് യൂണിയന് എതിരേ പോരാടിയ മിലിറ്ററി കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ്.
അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ അധീനതയിലാക്കിയെങ്കിലും ഇതുവരെ കീഴടങ്ങാതെ നിൽക്കുന്ന പ്രദേശമാണ് പഞ്ചശിർ.കാബൂളിൽ നിന്ന് നൂറ് കിലോമീറ്റർ മാത്രം ദൂരമാണ് പഞ്ചശിറിലേക്ക് ഉള്ളത്. ഒന്നരലക്ഷത്തിലേറെ ആളുകൾ താമസിക്കുന്ന പ്രദേശമാണിത്.അഞ്ചു സിംഹങ്ങളുടെ നാടെന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.നിരവധി മലനിരകളാൽ ചുറ്റപ്പെട്ട പഞ്ചശിർ താഴ്‌വരയെ ഏഴുജില്ലകളായി തിരിച്ചാണ് ഭരണം നടക്കുന്നത്.
Comments