അമ്പാടിയാകാൻ കേരളം.. ഇന്ന് ശ്രീകൃഷ്ണജയന്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്പാടിയാകാൻ കേരളം.. ഇന്ന് ശ്രീകൃഷ്ണജയന്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 11:56 am IST
FacebookTwitterWhatsAppTelegram

വൃന്ദാവനമാകുന്ന വീടുകൾ.. കണ്ണനുണ്ണികളുടെ ഉറിയുടയ്‌ക്കലും ഗോപികമാരും നൃത്തനിത്യങ്ങളും.. ദ്വാപരയുഗ സ്മരണകളുണർത്തി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുകയാണ് കേരളം.

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൃഷ്ണവേഷത്തിലെത്തുന്ന കുരുന്നുകൾ.. രാധയും ഗോപികയുമാകുന്ന സുന്ദരിമാർ.. നാമഘോഷം മുഴക്കുന്ന ഭജനസംഘങ്ങൾ.. ഗ്രാമനഗരവീഥികളിലൂടെ നിശ്ചലദൃശ്യങ്ങളുമായി ഒഴുകിപ്പരക്കുന്ന ശോഭായാത്രകൾ.. മലയാളഭൂമിയാകെ അമ്പാടിയാകുന്ന കാഴ്ചയാണ് കേരളത്തിൽ ശ്രീകൃഷ്ണജയന്തിയെ ശ്രദ്ധേയമാക്കുന്നത്.

ഇന്ന് ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയിൽ പ്രതിസന്ധിയിലായപ്പോൾ പ്രോട്ടോകോളുകൾ പാലിച്ചാണ് ആഘോഷങ്ങൾ. വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശവുമായി ബാലഗോകുലം സ്ംഘടിപ്പിക്കുന്ന ശോഭായാത്രയിൽ സംസ്ഥാനത്ത് നാല് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കും. ഇതിനായി കേരളത്തിലെ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. രോഗവ്യാപന ഭീഷണി കണക്കിലെടുത്ത് കുടുംബശോഭായാത്രകളാണ് നടക്കുക. സമീപവീടുകളിലെ കുട്ടികൾ ചേർന്ന് ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരുന്നതാകും രീതി. അമ്പാടിമുറ്റം എന്നറിയപ്പെടുന്ന ഇവിടെ നേരത്തെ ഒരുക്കിയ കൃഷ്ണകുടീരത്തിന് മുന്നിൽ വൈകിട്ട് അഞ്ച് മണിയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.

വൈറസ് വ്യാപനത്തിന്റെ ആധിയും വ്യാധിയും ഭീതിയുമെല്ലാം കണ്ണന്റെ പാദങ്ങളിൽ അർപ്പിച്ച് ലോകത്തിന് ശാന്തി കൈവരിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് ഇത്തവണയും കടന്നുപോകുകയാണ് ശ്രീകൃഷ്ണജയന്തി ദിവസം.

 

Tags: Sreekrishna Jayanthiashtamirohinikerala ashtami rohini
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies