കോഴിക്കോട് : കള്ള് ഷാപ്പിൽ മോഷണം. മോഷ്ടാക്കൾ കള്ളും, പണവും കവർന്നു. ബാലുശ്ശേരിയിലെ കള്ളു ഷാപ്പിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കവർച്ച നടന്നത്. 9,000 രൂപയും കള്ളുമാണ് കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധർ എത്തി കള്ള് ഷാപ്പിൽ പരിശോധന നടത്തി. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.















