ഇഷ്ടപ്പെടാൻ ഒരു കാരണം കൂടി , ഭക്ഷണം ദാനമായി നൽകുന്ന റസ്റ്റോറൻറ്റ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇഷ്ടപ്പെടാൻ ഒരു കാരണം കൂടി , ഭക്ഷണം ദാനമായി നൽകുന്ന റസ്റ്റോറൻറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 02:50 pm IST
FacebookTwitterWhatsAppTelegram

ഒരു നേരത്തെ അന്നത്തിനു വേണ്ടി നാട് നീളെ അലയുന്നവര്‍ ഏറെയാണ്. അത്തരത്തില്‍ ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങിനെ അലഞ്ഞു നടക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ആളുകളെ കുറിച്ചാണ്  അമേരിക്കയില്‍ നിന്നുള്ള ജനെസാ റൂബിനോ എന്നൊരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

യുഎസിലെ ഒരു റെസ്റ്റോറന്റ് വര്‍ഷങ്ങളായി വീടില്ലാത്ത ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നതിനെ സംബന്ധിച്ചായിരുന്നു അവര്‍ കുറിച്ചത്.’ബാഗെല്‍സ് എന്‍ ബണ്‍സ്  റസ്റ്റോറന്റില്‍ രാവിലെ കണ്ട ഒരു കാര്യം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാന്‍ കൗണ്ടറില്‍ കാത്തിരിക്കുമ്പോള്‍, അവിടെയുള്ള കാത്തിയെന്ന ജീവനക്കാരിയോട് വീടില്ലാത്ത, അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരാള്‍ തന്റെ പ്ലാസ്റ്റിക് പാത്രം കാട്ടി കുറച്ച് വെള്ളം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു ‘  ജനെസാ പറയുന്നു.

എന്തിനാണിതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി തനിക്ക് ‘കുടിക്കാന്‍’ ആണെന്നായിരുന്നു. ദയാലുവായ ആ ജീവനക്കാരന്‍ ആവശ്യത്തിന് വെള്ളം കൂളറിന്റെ അടുത്ത് ചെന്ന് നിറച്ചോളൂ എന്ന് അയാളോട് പറഞ്ഞു. അയാള്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം എന്തെങ്കിലും നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരനായ ബെന്നി വളരെ മാന്യമായി എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് ചോദിച്ച് ഓര്‍ഡര്‍ സ്വീകരിച്ചു. സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാള്‍ തനിക്ക് വേണ്ട ഭക്ഷണം അവരോട് പറഞ്ഞു. ഇതിനെല്ലാം സാക്ഷിയായിരുന്ന ജനെസാ, അവനെ സഹായിക്കാന്‍ കുറച്ച് ഭക്ഷണത്തിന് പണം നല്‍കട്ടെയെന്ന് ചോദിക്കാന്‍ കാത്തിയുടെ അടുത്തേക്ക് പോയി. ആ മനുഷ്യന് വിശക്കുമ്പോഴെല്ലാം അവിടെ നിന്ന് ഭക്ഷണം നല്‍കാറുണ്ടെന്നും അയാള്‍ എപ്പോഴും അവിടെ ഭക്ഷണം കഴിക്കാറുണ്ടെന്നും വെളിപ്പെടുത്തി.

മാത്രമല്ല വര്‍ഷങ്ങളായി അവരിത് ചെയ്യാറുണ്ടെന്നും ജനെസാ മനസ്സിലാക്കി. തനിക്ക് അവിടം (റെസ്റ്റോറന്റ്) ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയായി എന്ന് കുറിച്ചാണ് ജനെസാ അത് അവസാനിപ്പിക്കുന്നത്.  മനുഷ്യത്വം അങ്ങനെയായിരിക്കണം. തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ട ഒരിടമാണ് അവിടം. അവനവിടെ എപ്പോഴും ഭക്ഷണം ഉണ്ടാകും ‘ . ‘ നമ്മളെല്ലാവരും അത്തരത്തിലുള്ളവരായിരുന്നെങ്കില്‍, ലോകം കൂടുതല്‍ മനോഹരമായ ഒരു ഇടമായി തീര്‍ന്നേനേ.. ‘ തുടങ്ങി നിരവധി കമന്റുകളാണ് കുറിപ്പിനു താഴെയായി പങ്കുവച്ചിരിക്കുന്നത്.

Tags: USAresturent
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies