കേന്ദ്രം നൽകിയ ഗഡുക്കൾ വകമാറ്റി ചെലവഴിക്കുന്നു; ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രം നൽകിയ ഗഡുക്കൾ വകമാറ്റി ചെലവഴിക്കുന്നു; ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 04:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായി ബിജെപി. പദ്ധതി നടപ്പാക്കാൻ കേരളം വിമുഖത പ്രകടിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ 50 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നൽകിയ രണ്ട് ഗഡുക്കൾ സംസ്ഥാനം വകമാറ്റി ചിലവഴിക്കുകയായിരുന്നു. കൂടാതെ കേന്ദ്രനിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ വാട്ടർ കണക്ഷൻ നൽകി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ പരിധിക്ക് അകത്തുനിന്ന് കണക്ഷനുകൾ കൊടുക്കുന്നതിന് പകരം കൂടുതൽ കണക്ഷനുകൾ അനുവദിക്കുന്നു എന്ന പേരിൽ പദ്ധതിയെ തന്നെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സുധീർ ചൂണ്ടിക്കാട്ടി.

പദ്ധതി നടത്തിപ്പിലെ മുഖ്യഘടകമായ ഗ്രാമപഞ്ചായത്തുകൾക്ക് അടിസ്ഥാന വിവരങ്ങൾ പോലും നൽകുവാൻ നോഡൽ ഏജൻസിയായ കേരള വാട്ടർ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിഹിതം ഗ്രാമപഞ്ചായത്തുകളുടെ തലയിൽ ഇട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടാണ് പഞ്ചായത്ത് വിഹിതം 15 ശതമാനമായി ഉയർത്തിയത്. 5 മുതൽ 10 കോടി രൂപ വരെ പഞ്ചായത്തുകൾ അവരുടെ വിഹിതമായി നൽകേണ്ടി വരുമെന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയിൽ നിന്നും പിൻവാങ്ങുന്ന സാഹചര്യമാണുള്ളതെന്നും സുധീർ കൂട്ടിച്ചേർത്തു.

Tags: jal jeevan missionPinarayi VijayanCMgovt
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies