ഭോപാൽ: മധ്യപ്രദേശിലെ കർഷകന്റെ ഭൂമിയിൽ വിളയുന്ന ചുവന്ന വെണ്ടയ്ക്കകൾ കൗതുകമാകുന്നു. ഭോപ്പാലിലെ കജൂരി കലാൻ പ്രദേശത്തെ കർഷകൻ മിസ്റിലാൽ രജ്പുത് ആണ് ചുവന്ന വെണ്ടയ്ക്ക കൃഷി ചെയ്യുന്നത്.
സാധാരണ പച്ച നിറത്തിലുളള വെണ്ടയ്ക്കകളാണ് കർഷകർ കൃഷി ചെയ്യുന്നത്. എന്നാൽ ചുവപ്പ് വെണ്ടയ്ക്കകൾ മാത്രമാണ് മിസ്റിലാലിന്റെ കൃഷിയിടത്തിൽ വിളയുന്നത്. വാരണാസിയിലുളള കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നാണ് മിസ്റിലാലിന് ഇതിന്റെ വിത്തുകൾ വാങ്ങിയത്.
വിത്ത് വിതച്ച് നാൽപത് ദിവസത്തിനുളളിൽ മുളച്ച് തുടങ്ങിയതായി കർഷകൻ പറഞ്ഞു. ഒരു ഏക്കറിൽ 40 മുതൽ 80 ക്വിന്റൽ ഫലം ലഭിക്കും. ചുവന്ന വെണ്ടയ്ക്കകൾ പച്ചയേക്കാൾ വിലയേറിയതാണ്. അര കിലോവിന് 300 മുതൽ 400 രൂപയ്ക്കാണ് മാളുകളിൽ ചുവന്ന വെണ്ടയ്ക്കകൾ വിൽക്കുന്നത്. ഇത്തരം വെണ്ടയ്ക്ക ഗുണമേറിയതാണ്. ഹൃദ്രോഗം, പ്രമേഹം, രക്തസമർദ്ദം, കൊളസ്ട്രോൾ എന്നീ അസുഖങ്ങൾക്ക് ചുവന്ന വെണ്ടയ്ക്കകൾ ഫലപ്രദമാണെന്നും മിസ്റിലാൽ വ്യക്തമാക്കി.
Comments