പാരീസ്: ചികിത്സപ്പിഴവ് മൂലം 39 വർഷമായി അബോധാവസ്ഥയിലായിരുന്ന ഫ്രഞ്ച് ഫുട്‌ബോൾ താരം ജീൻ പിയറി ആദംസ് അന്തരിച്ചു. 73 വയസ്സായിരുന്നു.
1982-ൽ ആദംസിന് കാലിനു പരിക്കേറ്റിരുന്നു. ഇതിനേ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശസ്ത്രക്രിയയക്ക് മുന്നോടിയായി നൽകിയ അനസ്‌തേഷ്യയിലെ പിഴവിനെ തുടർന്നുണ്ടായ മസ്തിഷ്‌കാഘാതത്തിൽ അബോധാവസ്ഥയിലായി. 39 വർഷമാണ് അദ്ദേഹം അബോധാവസ്ഥയിൽ കഴിഞ്ഞത്.
1972-77 കാലഘട്ടത്തിൽ ഫ്രാൻസിനുവേണ്ടി ഇരുപത്തിരണ്ടോളം മത്സരങ്ങളിൽ പങ്കെടുത്തു. സെന്റർ ബാക്ക് ആയിരുന്ന ആദംസ്, പി എസ് ജി ക്ലബ്ബിനുവേണ്ടി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും കളിച്ചു.
1968, 1969 വർഷങ്ങളിൽ ചാമ്പ്യനാറ്റ് ഡി ഫ്രാൻസ് അമേച്വർ റണ്ണർ അപ്പായിരുന്നു ആദംസ്.















