ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കലിന് ആഹ്വാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ന് അന്താരാഷ്‌ട്ര സാക്ഷരതാ ദിനം; സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കലിന് ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി വിദ്യാഭ്യാസരംഗത്തെ അസമത്വം വലിയ തോതിൽ വർധിപ്പിച്ചതായി ഐക്യരാഷ്‌ട്ര സംഘടനയുടെ റിപ്പോർട്ടുകൾ. നിരവധി രാജ്യങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് ഏകദേശം 91 ശതമാനം കുട്ടികളുടെയും വിദ്യാഭ്യാസം മാസങ്ങളോളം തടസ്സപ്പെട്ടു. കൊറോണ വ്യാപനം കൂടുന്നതായി കണ്ടതോടെ പല രാജ്യങ്ങളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറി . എന്നാൽ പ്രശ്നം അവിടെയും തീർന്നില്ല, കോടിക്കണക്കിന് വിദ്യാർത്ഥികൾ ഇന്നും സ്‌കൂൾ പഠനത്തിനു പുറത്താണ്.

കൊറോണ മഹാമാരിയെ തുടർന്ന് സ്‌കൂളിൽ പോകാനാവാത്ത വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മാത്രമല്ല നിലച്ചുപോയത്. ഒരു നേരത്തെ ഭക്ഷണവും അവർക്ക് വഴിമുട്ടി. 143 രാജ്യങ്ങളിലെ 36.9 കോടി കുട്ടികൾ ഭക്ഷണത്തിനു ആശ്രയിച്ചിരുന്നത് വിദ്യാലയങ്ങളെയാണ്. കൊറോണയെ തുടർന്ന് സ്‌കൂളുകൾ അടച്ചതോടെ കുട്ടികളിൽ പട്ടിണിയും പോഷകാഹാരക്കുറവും വർധിച്ചു.

കൊറോണയ്‌ക്ക് മുൻപും 61.7 കോടി കുട്ടികൾക്കും കൗമാരക്കാർക്കും അടിസ്ഥാന വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. 40 ലക്ഷം അഭയാർഥി കുരുന്നുകളും പ്രാഥമിക വിദ്യാഭ്യാസത്തിനു പുറത്താണ്. കൊറോണ പ്രതിസന്ധി അവസാനിച്ചാലും 2030ൽ സ്‌കൂളുകളിൽ പോകാൻ കഴിയാത്ത കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് യുഎൻ വിലയിരുത്തൽ. അക്ഷരജ്ഞാനമില്ലാത്തവരിൽ 60 ശതമാനത്തിലേറെ സ്ത്രീകളാണ്. ഈ ദുരവസ്ഥ മുന്നിൽ കണ്ടാണ് ഐക്യരാഷ്‌ട്രസഭ ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്.

ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഡിജിറ്റൽ അസമത്വം സൃഷ്ടിച്ചു. അന്താരാഷ്‌ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ പകുതിയോളം പേർക്കും ഇന്റർനെറ്റ് സൗകര്യമില്ല. അവികസിത രാജ്യങ്ങളിലാണ് ഈ സ്ഥിതി ഏറ്റവും മോശമായിട്ടുള്ളത്.

1966 മുതലാണ് യുനെസ്‌കോ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കാൻ തുടങ്ങിയത്. വ്യക്തികളെയും സമൂഹത്തെയും സാക്ഷരതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും സമൂഹത്തെ സാക്ഷരരാക്കാൻ പ്രയത്നിക്കേണ്ടത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനും ഈ ദിനം അവസരമൊരുക്കും. ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന അജണ്ട പ്രകാരം ലോകത്താകമാനമുള്ള ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തണം. ഡിജിറ്റൽ അസമത്വത്തിൽ നിന്ന് സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ലോക സാക്ഷരതാ ദിനത്തിന്റെ സന്ദേശം.

രാജ്യത്തെ ഏറ്റവും സാക്ഷരതാനിരക്കുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ ശരാശരി സാക്ഷരതാനിരക്ക് 77 ശതമാനമാണ്. ഇതിൽ 96.2 ശതമാനം സാക്ഷരർ ഉള്ളത് കേരളത്തിലാണ്. 66.4 ശതമാനവുമായി ആന്ധ്രാ പ്രദേശാണ് ഏറ്റവും കുറഞ്ഞ സാക്ഷരർ ഉള്ള സംസ്ഥാനം.

ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനായി എഴുത്തും വായനയും ഗണിതവും ഉൾപ്പെടെയുള്ള അറിവുകളും നൈപുണ്യങ്ങളും ആർജിക്കണം. താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനും നന്മയ്‌ക്കും വേണ്ടി വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies