മാനദണ്ഡങ്ങൾ ലംഘിച്ച് കൊറോണ പരിശോധന; സ്വകാര്യ ലാബ് കളക്ടർ നേരിട്ടെത്തി അടച്ചുപൂട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാനദണ്ഡങ്ങൾ ലംഘിച്ച് കൊറോണ പരിശോധന; സ്വകാര്യ ലാബ് കളക്ടർ നേരിട്ടെത്തി അടച്ചുപൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 12:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇടപ്പള്ളിയിൽ ലൈസൻസ് ഇല്ലാതെ കൊറോണ പരിശോധന നടത്തിവന്ന സ്വകാര്യ ലാബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ച് പൂട്ടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്ന പേരിൽ നടത്തി വന്ന സ്ഥാപനമാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ലാബ് ഉടമയ്‌ക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ല കളക്ടർ ജാഫർ മാലിക് പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാബ് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരിശോധന നടത്തുന്നതെന്ന പരാതി നേരത്തെ ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ലാബ് അധികൃതർ തയ്യാറായില്ല. മാത്രമല്ല മോശമായി പെരുമാറുകയും ചെയ്തു. ഇതോടെയാണ് ഇന്ന് രാവിലെ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

കൊറോണ പരിശോധന നടത്തുന്നതിന് ലൈസൻസോ ഐസിഎംആർ അപ്രൂവലോ ഈ ലാബിന് ഉണ്ടായിരുന്നില്ല. ഇവിടുത്തെ ജീവനക്കാർ ഒരേ പിപിഇ കിറ്റ് ധരിച്ചാണ് ഒന്നിലധികം ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ആന്റിജൻ, ആർടിപിസിആർ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരുടെ വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇത് ചെയ്യാത്തതിനാൽ ഇവിടെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ വിവരം സർക്കാർ ഡേറ്റബേസിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ എത്ര പേർ ഇവിടെ പോസിറ്റീവ് ആയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു വിധ കണക്കുകളും സർക്കാരിന് ലഭിച്ചിട്ടില്ല.

ലാബിന്റെ ഉടമയായ ഡോക്ടർ ഇവിടേക്ക് എത്തിയിട്ട് രണ്ട് മാസമായെന്നാണ് ലാബ് ജീവനക്കാർ പറയുന്നത്. ഒരു നഴ്‌സാണ് സ്ഥാപന നടത്തിപ്പിന് നേതൃത്വം നൽകിയിരുന്നത്. ഒരു വർഷത്തിലേറെയായി കൊറോണ പരിശോധന നടത്തുന്ന ഇവിടെ പോസിറ്റീവായവർ നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതിനാൽ സമൂഹത്തിൽ ഇറങ്ങി നടന്നിട്ടുണ്ടാകാമെന്നും, ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടാകാമെന്നും കളക്ടർ പറഞ്ഞു. ഇത്തരത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എല്ലാം കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

Tags: corona kerala
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies