ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ; അമേരിക്ക,റഷ്യ ചാരസംഘടന മേധാവികൾ ഡൽഹിയിൽ: അജിത് ഡോവലുമായി നിർണ്ണായക കൂടിക്കാഴ്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ; അമേരിക്ക,റഷ്യ ചാരസംഘടന മേധാവികൾ ഡൽഹിയിൽ: അജിത് ഡോവലുമായി നിർണ്ണായക കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 12:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം മേധാവികളും ഇന്ത്യയിൽ. അഫ്ഗാനിലെ താലിബാൻ ഭരണകൂട രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയും റഷ്യയും ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ നടത്തുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയാണ് അടിയന്തിരമായി ഇന്നലെ ഇന്ത്യയിലെത്തി മടങ്ങിയത്. സി.ഐ.എ മേധാവി വില്ല്യം ബേൺസാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയത്.

അഫ്ഗാനിൽ താലിബാൻ ഭരണകൂടത്തെ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിനാണ് അടിയന്തിര സന്ദർശനം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യൻ സുരക്ഷാ ഉപദേഷ്ടാവുമായി ഇന്ത്യയുടെ ചർച്ച ഇന്ന് ആരംഭിക്കുന്നതിന് മുന്നേ തന്നെ അമേരിക്ക ഇന്ത്യയിലെത്തിയതും പ്രതിരോധ വിദഗ്ധർ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

അജിത് ഡോവലും വില്യം ബേൺസുമായി നടത്തിയ കൂടിക്കാഴ്ച അതീവ രഹസ്യമായിട്ടാണ് നടന്നത്. ചർച്ചയുടെ വിശദാശംങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനൊപ്പം ഇനിയും അമേരിക്കൻ വംശജർ അഫ്ഗാനി ലുള്ളതും തലവേദനയാണ്. ഇന്ത്യയാണ് നിലവിൽ മേഖലയിൽ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്‌ക്കുന്ന രാജ്യം.

താലിബാനെ പിന്തുണയ്‌ക്കുന്ന ചൈനയും പാകിസ്താനുമായും അമേരിക്കയും റഷ്യയും ഒട്ടും സുഖകരമായ ബന്ധമല്ല പുലർത്തുന്നത്. എന്നാൽ ഇരുരാജ്യങ്ങളുടേയും ഏറ്റവും വിശ്വസ്തനായ മേഖലയിലെ ഏക രാജ്യം ഇന്ത്യയാണെന്നതും വിദേശകാര്യ-പ്രതിരോധ മേഖലയിൽ സുപ്രധാന നേട്ടമാണ് ഇന്ത്യയിലെ വിദഗ്ധന്മാർ വിലയിരുത്തുന്നത്.

അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷമമായിട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. താലിബാൻ ഭരണം ഭീകരർ പിടിച്ചത് ഇന്ത്യയുടെ സുരക്ഷയ്‌ക്ക് കടുത്ത വെല്ലുവിളിയാണ്. മേഖലയിലെ ഭീകരസംഘടനകളെല്ലാം അഫ്ഗാൻ കേന്ദ്രീകരിക്കുന്ന വിഷയം സുരക്ഷാ സമിതിയോഗത്തിൽ ഇന്ത്യ ഉന്നയിച്ചിരുന്നു.

ചൈനയും പാകിസ്താനും താലിബാനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത് അതിർത്തി സുരക്ഷയെ ബാധിക്കുമെന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീർ വിഷയത്തിൽ താലിബാൻ നടത്തിയ പരാമർശത്തെ ഇന്ത്യ ശക്തമായി എതിർക്കുകയും പാകിസ്താന്റെ ഭീകരനയങ്ങൾക്ക് താലിബാന്റെ പിന്തുണയേറുന്നതിലുള്ള ആശങ്കയും ലോകരാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്.

Tags: cia chief-ajith dowel
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies