'എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്'; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2026, 12:36 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഇത് ഭഗവാന്റെ അനുഗ്രഹത്താല്‍ ലഭിച്ച നിയോഗമാണെന്നും നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും പഴവങ്ങാടി ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ തന്നെ അയ്യപ്പനെ ദര്‍ശിക്കാനായി പോകുമെന്നും സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി വ്യക്തമാക്കി.

സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കില്ലെന്നും ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭഗവാനെ സേവിക്കാനുള്ള അവസരം വലിയ പുണ്യമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അയ്യപ്പഭക്തരോട് എനിക്ക് ഒരു വാക്ക് പറയാനുണ്ട്. ഞാന്‍ എപ്പോഴും സത്യസന്ധനായിരിക്കും. എന്റെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള സ്വഭാവദൂഷ്യവും സാമ്പത്തിക താല്‍പര്യങ്ങളും ഉണ്ടാകില്ല. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്. ഇതൊരു വലിയ അവസരമായാണ് കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് നേരത്തേ അഞ്ചുതവണ അപേക്ഷിച്ചിരുന്നു. ഇതില്‍ മൂന്ന് തവണ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയെങ്കിലും നറുക്കെടുപ്പില്‍ അവസരം ലഭിച്ചിരുന്നില്ല. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരന്‍ നമ്പൂതിരിയും സന്തോഷം പങ്കുവെച്ചു. ഗുരുനാഥന്റെ അനുഗ്രഹവും സജ്ജനങ്ങളുടെ പ്രാര്‍ഥനയും സഹപ്രവര്‍ത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവല്‍പ്രസാദത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പന്തളം കൊട്ടാരത്തിലെ കുട്ടികളായ ദേവനന്ദന്‍ അര്‍ജുനും അനശ്വര എം. രഞ്ജിത്തുമാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്‍ശാന്തിയെ ദേവനന്ദനും മാളികപ്പുറം മേല്‍ശാന്തിയെ അനശ്വരയുമാണ് നറുക്കെടുത്തത്. പന്തളം കൊട്ടാരത്തിലെ രാമവര്‍മ രാജയാണ് നറുക്കെടുപ്പിനായി കുട്ടികളെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവിന്റെയും വിരമിച്ച ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നറുക്കെടുപ്പിനായി കുട്ടികളെ നിയോഗിച്ചത്.

Tags: sabarimala melshanthisubrahamaniyan namoodiri
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies