ഗോതമ്പ് ഉൾപ്പെടെയുളള വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ; ക്വിന്റലിന് 40 രൂപ വർദ്ധന; കടുകിന് ക്വിന്റലിന് 400 രൂപ ഉയർത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോതമ്പ് ഉൾപ്പെടെയുളള വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ; ക്വിന്റലിന് 40 രൂപ വർദ്ധന; കടുകിന് ക്വിന്റലിന് 400 രൂപ ഉയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 04:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗോതമ്പ് ഉൾപ്പെടെയുളള വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ. ക്വിന്റലിന് 40 രൂപ ഉയർത്തി 2015 രൂപയായിട്ടാണ് വർദ്ധിപ്പിച്ചത്. തുവര, റാപ്സീഡ്, കടുക് എന്നിവയ്‌ക്ക് ക്വിന്റലിന് 400 രൂപ വീതമാണ് താങ്ങുവില വർദ്ധിപ്പിച്ചത്. കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതാണ് നടപടിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

പയർ, ബാർലി, സാഫ്ഫ്ളവർ എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. ഉത്പാദനച്ചിലവ് കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് താങ്ങുവില ഉയർത്താൻ തീരുമാനിച്ചത്. ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസം നൽകുന്നതാണ് സർക്കാർ നടപടി.

പയർ ക്വിന്റലിന് 130 രൂപയാണ് വർദ്ധിപ്പിച്ചത്. സാഫ്ഫ്ളവറിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്വിന്റലിന് 144 രൂപയുടെ വർദ്ധനയാണുള്ളത്. വിളകളുടെ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് വിലവർധന നടപ്പാക്കുന്നത്. മാത്രമല്ല കർഷകർക്ക് അവരുടെ ഉൽപന്നങ്ങളുടെ ആദായ വില ഉറപ്പുവരുത്താനും സർക്കാർ നീക്കം സഹായിക്കും.

രാജ്യത്തെ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വർധനയിൽ വില നിർണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചത്. ഗോതമ്പ്, റാപ്സീഡ് & കടുക് (100% വീതം), പയർ (79%), ബാർലി (60%), സാഫ്ഫ്ളവർ (50%) എന്നിവയിൽ കർഷകർക്ക് ഉൽപാദനച്ചെലവിനേക്കാൾ ആദായം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, കർഷകർക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.

താങ്ങുവില നൽകുന്നില്ലെന്ന് പറഞ്ഞ് കർഷക പ്രതിഷേധക്കാർ വീണ്ടും സമരം ശക്തമാക്കാൻ നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം അവസാനം ഭാരത് ബന്ദ് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies